തൃശ്ശൂര്‍: പ്രത്യക്ഷപ്പെട്ട് നിമിഷ നേരംകൊണ്ട് മായുന്ന രൂപത്തെക്കുറിച്ച് ഈയിടെ ചർച്ചയായിരുന്നു. കുന്നംകുളത്ത് നിന്നും തൃശൂരിൽ നിന്നുമാണ് ഇത്തരം വാർത്തകൾ വന്നത്. ഇപ്പോള്‍ എംഎല്‍എ അനില്‍ അക്കരയുടെ വീട്ടിലും ഇത്തരത്തിൽ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് എംഎല്‍എയുടെ വീടിന് പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാളെ കണ്ടുവെന്നും, കുറച്ചു സമയത്തിന് ശേഷം പശുത്തൊഴുത്തിന് അടുത്ത് നിന്ന് ഒരാൾ നടന്നു പോയതായും കണ്ടുവെന്ന് സമീപത്തെ വീട്ടമ്മ പറഞ്ഞിരുന്നു. തുടർന്ന് രാവിലെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തലയും കണ്ടു. പശുവിന് വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചത്തല കണ്ടത്. ഇതോടെ പ്രദേശത്തെ ആളുകൾ ഭീതിയിലാണ്.
അനില്‍ അക്കര എംഎല്‍എയുടെ തൃശ്ശൂര്‍ പുറനാട്ടുകരയിലെ വീട്ടിലാണ് സംഭവം. അതേസമയം എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.


LEAVE A REPLY

Please enter your comment!
Please enter your name here