ലോക്ക്ഡൗണ്‍ കഴിഞ്ഞാലും എട്ടു ജില്ലകളില്‍ നിയന്ത്രണം തുടരും

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ കഴിഞ്ഞാലും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിതര്‍ ഏറെയുള്ള രാജ്യത്തെ ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുമുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം. ഇതില്‍ കേരളത്തിലെ എട്ടു ജില്ലകളും ഉള്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേരളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്‌സ്‌പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം എട്ടായത്.
ഇതുവരെ രാജ്യത്തെ 274 ജില്ലകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22നു ശേഷം മൂന്നിരട്ടിയായി ഇവിടുത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
അതേസമയം കേന്ദ്ര മന്ത്രി സഭയുടെ സമ്പൂര്‍ണ്ണയോഗം ഇന്ന് ചേരുന്നുണ്ട്. ഇതില്‍ ജില്ലകളില്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

guest
0 Comments
Inline Feedbacks
View all comments