രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മാത്രം. നിലവില്‍ 3000ന് മുകളിലേക്ക് രാജ്യത്ത് കോവിഡ് ബാധിതരുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വ്യാപകമായി കൊവിഡ് പടരുമ്പോഴും ഇതുവരെ നാല് സംസ്ഥാനങ്ങളിലാണ് ഇതുവരെ വൈറസ് ബാധ കടന്ന് എത്താത്തത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ലക്ഷദ്വീപിലും ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലും ഒരു കൊവിഡ് കേസ് പോലുമില്ല.
HOME GOL NEWS MALAYALAM