ഗുരുവായൂർ നഗരസഭ കേരളത്തിന് മാതൃക; സമൂഹ അടുക്കള ഊട്ടിയത് 28,000 പേരെ

ഗുരുവായൂർ: നഗരസഭയുടെ സമൂഹ അടുക്കള തുറന്നിട്ട് ഒമ്പത് ദിവസം പിന്നിട്ടപ്പോൾ ഇതുവരെ ഊട്ടിയത് 28,000 പേരെ. ഓരോ ദിവസവും രണ്ടു നേരങ്ങളിലായി 1500 വീതം 3000 ഭക്ഷണപ്പൊതികളും ഇതിൽ ഉൾപ്പെടുന്നു. ശ്രീകൃഷ്ണ സ്കൂൾ, ജി.യു.പി. സ്കൂൾ എന്നീ ക്യാമ്പുകളിലും അഗതിമന്ദിരത്തിലുമായി അഞ്ഞൂറോളം പേരുണ്ട്. അവർക്ക് നേരിട്ട് ഭക്ഷണം വിളമ്പിക്കൊടുക്കും.

കൂടാതെ അതിഥിതൊഴിലാളികൾ, 43 വാർഡുകളിലുള്ള ആവശ്യക്കാർ എന്നിവർക്കാണ് ഭക്ഷണപ്പൊതികൾ നൽകുന്നത്. ഇവിടെ ഒരുദിവസത്തേക്ക് മാത്രം എട്ട് ചാക്ക് അരി ആവശ്യമുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ എം. രതി പറയുന്നു. ഗുരുവായൂർ ദേവസ്വം, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. രാവിലെ ക്യാമ്പുകളിലേക്ക് ഭക്ഷണം എത്തിക്കും. 11 ആകുമ്പോൾ ഉച്ചഭക്ഷണം തയ്യാറാകും. 1500 പൊതികൾ തയ്യാറാക്കേണ്ടതുകൊണ്ട് ഒരു മണിക്കൂറോളം കൂട്ടായ ശ്രമമാണ്‌. വീണ്ടും രാത്രി ഏഴരയ്ക്ക് പൊതികൾ കെട്ടിത്തുടങ്ങും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here