ഗുരുവായൂർ: ലോക്ഡൗൺ വാഹന പരിശോധനക്കിടെ പോലീസ് ഒരു കാർ തടഞ്ഞുനിർത്തി. കാറിലുണ്ടായിരുന്നത് താലികെട്ട് കഴിഞ്ഞ് മടങ്ങുന്ന വധൂവരന്മാർ. രണ്ടുപേരെയും കാറിൽനിന്നിറക്കി സാനിറ്റൈസർ കൊണ്ട് കൈകൾ കഴുകിച്ചു. പിന്നെ മുഖാവരണം അണിയിച്ചു. തുടർന്ന് ആശംസ നേർന്ന് വിട്ടയച്ചു.

ADVERTISEMENT

ഗുരുവായൂരിനടുത്ത് തൊഴിയൂരിലായിരുന്നു വിവാഹം. ലോക്ഡൗണിന്റെ എല്ലാ നിബന്ധനകളും പാലിക്കുന്നതരത്തിലായിരുന്നു താലികെട്ട് നടത്തിയത്. കല്യാണം കഴിഞ്ഞ് തൃശ്ശൂർ പുറനാട്ടുകരയിലുള്ള വരന്റെ വീട്ടിലേക്ക് പോകുമ്പോൾ ചൂണ്ടലിൽ വെച്ചായിരുന്നു പോലീസ് തടഞ്ഞത്. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രേംജിത്താണ് വധൂവരന്മാർക്ക് മുഖാവരണം കെട്ടിക്കൊടുത്തത്.

COMMENT ON NEWS

Please enter your comment!
Please enter your name here