തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ ഇടങ്ങളില്‍ അജ്ഞാതരൂപത്തെ കണ്ടതായി നാട്ടുകാര്‍. എന്നാല്‍, അജ്ഞാത രൂപം എങ്ങനെയിരിക്കുമെന്ന് അന്വേഷിച്ച് എത്തിയ പൊലീസിന് ദൃക്സാക്ഷികളില്‍ നിന്ന് കാര്യമായ വിവരമൊന്നും ലഭിച്ചില്ല. പാവറട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഒരേസമയം ഒട്ടേറെ ഫോണ്‍ വിളികളായിരുന്നു കഴിഞ്ഞ ദിവസം. അജ്ഞാത രൂപത്തെ അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന സന്ദേശങ്ങളായിരുന്നു ലഭിച്ചത്. പൊലീസ് പലതവണ പട്രോളിങ് നടത്തിയിട്ടും ആരേയും കിട്ടിയില്ല. നാട്ടുകാര്‍ ഉറക്കമൊഴിച്ച് നാടുമുഴുവന്‍ തിരഞ്ഞിട്ടും ആരേയും കണ്ടെത്താനുമായില്ല. മരത്തിനു മുകളില്‍ അജ്ഞാത രൂപം കയറിപോകുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറ‍ഞ്ഞു. പക്ഷേ, ആ മരത്തില്‍ നിന്ന് പിന്നെ എവിടേയ്ക്കാണ് പോയതെന്ന് നാട്ടുകാര്‍ക്കും പറയാന്‍ കഴിയുന്നുമില്ല.

ADVERTISEMENT

ഒരു വീടിന്‍റെ പുറകുവശത്തെ വാതില്‍ പൊളിച്ചതു മാത്രമാണ് ഏക നാശനഷ്ടം. സാമൂഹികവിരുദ്ധരുെട ശല്യമാകാം ഇതെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി കാമറളുള്ള നഗരപ്രദേശങ്ങളില്‍ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. സിസിടിവി കാമറകള്‍ ഇല്ലാത്ത പ്രദേശത്താണ് അജ്ഞാത രൂപത്തെ കണ്ടതായുള്ള പരാതികള്‍ അധികവും. കുന്നംകുളത്തെ അജ്ഞാത രൂപവുമായി ബന്ധപ്പെട്ടുണ്ടായ കിംവദതന്തികള്‍ ശരിയല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അജ്ഞാതരൂപത്തിന്റേതെന്ന് പറഞ്ഞ് ഒട്ടേറെ ദൃശ്യങ്ങളും വ്യാജമായി പ്രചരിച്ചിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here