കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച്‌ ഒരുമ തെളിയിച്ചത്.

ADVERTISEMENT

സാധാരണക്കാര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിച്ചു. ‌രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.

നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള ജനത ഒരു പോലെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു. വിളക്ക്, മെഴുകുതിരി, ചിരാത് എന്നിവ തെളിയിച്ചായിരുന്നു കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.തിരുവനന്തപുത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കുകയും ചെയ്തിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here