ന്യൂഡല്‍ഹി: ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നന്ദിക്കു പുറമേ സുരക്ഷ കൂടി ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മോദി ഇന്ന് ആഹ്വാനം ചെയ്ത വിളക്കു തെളിയിക്കലിന് തൊട്ടു മുമ്പ് ട്വിറ്റര്‍ കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം ഉന്നയിച്ചത്.
‘ കോവിഡ് 19ന് എതിരെ പോരാടുന്ന ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം, അവര്‍ക്കെല്ലാവര്‍ക്കും ഇതുവരെ ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ കിട്ടിയില്ല എന്ന് ഓര്മ വേണം. സമര്‍പ്പിതരായ ഒരുപാട് തൊഴിലാളികള്‍ വേണ്ടത്ര ഉപകരണങ്ങള്‍ ഇല്ലാതെ ജീവന് വച്ചാണ് ജോലി ചെയ്യുന്നത്’ – ഹിന്ദിയില്‍ എഴുതിയ കുറിപ്പില്‍ രാഹുല്‍ ചൂണ്ടിക്കാട്ട
മുമ്പും വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. അതേസമയം, കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ തന്റെ പിന്തുണയും രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാത്രി ഒമ്പതു മണിക്കാണ് മോദി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍. ഒമ്പത് മിനിറ്റ് നേരത്തേക്ക് ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കുകയോ മൊബൈല്‍ ഫ്ളാഷ് ലൈറ്റ് മിന്നിക്കുകയോ വേണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.