കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് കരുതലുമായി സര്‍ക്കാര്‍. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍. പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാമാണ് ശമ്പളം നല്‍കിയത്.

സര്‍ക്കാര്‍ ഗ്രാന്റ് പ്രകാരം ശമ്പളം നല്‍കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍ വിവിധ ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാര്‍ക്ക് സബ് ട്രഷറികളില്‍ പോയി തുക മാറാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ച് ശമ്പളവിതരണം പൂര്‍ത്തിയാക്കുവാന്‍ പ്രത്യേക യോഗം ചേരുമെന്നും കോവിഡ് പശ്ചാത്തലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫണ്ടില്‍ നിന്നും 2.5 കോടി രൂപ വിനിയോഗിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു അനുമതി നല്‍കിയതായും ഇത് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here