തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് ഇന്നു മുതൽ ആരംംഭിക്കും. തിരുവനന്തപുരത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത പോത്തൻകോട്ടാണ് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. നിലവിൽ ഏഴു മണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്ന സ്ഥാനത്ത്, റാപ്പിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയുവാൻ സാധിക്കും. കേരളത്തിൽ റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 1,000 കിറ്റുകളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത്. ശശി തരൂർ എംപിയുടെ ഇടപെടലിലൂടെയാണ് കിറ്റുകൾ എത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. 156 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് 7, കണ്ണൂർ 1, തൃശ്ശൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകളെന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു

ഇതുവരെ രോഗമുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ള ഒരാളാണ്. ഒരാള്‍ ഗുജറാത്തില്‍നിന്നാണ്. വിലയ തോതില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം ഉണ്ടാകാതിരിക്കുക. വൈറസ് പിടിപെട്ടവരെ ചികിത്സിച്ച് ഭേദമാക്കുക. എന്നതാണ് നമ്മുടെ നയം. കൊവിഡ് വ്യാപനം തടയുന്നതിന് തീവ്ര ശ്രമങ്ങള്‍ തുടരുമ്പോഴും നിരീക്ഷണത്തിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കഴിഞ്ഞ ദിവസം കൊവിഡ് ഹോട്‌സോപട്ടുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here