കോവിഡ് 19 ; ക്ഷേത്ര നടയില്‍ ശുചീകരണ പ്രവർത്തനവുമായി ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ്

32

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മതില്‍കെട്ടിന് പുറത്ത് ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് വെള്ളമുപയോഗിച്ച് ശുചീകരണം നടത്തി. രാവിലെ പത്തിന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനം, ഉച്ചയ്ക്ക് മൂന്നുമണിവരെ നീണ്ടുനിന്നു. കിഴക്കേനടയിലെ മൂന്ന് കല്ല്യാണമണ്ഡപം, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ഭക്തര്‍ വരിനില്‍ക്കുന്ന സ്ഥലം, കിഴക്കേ ഗോപുരനട മുതല്‍ സത്രം ഗൈറ്റുവരേയും, കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള നാലുഭാഗവുമാണ് ഇന്നലെ ശുചീകരിച്ച് വൃത്തിയാക്കിയത്. 12, 13-തിയ്യതികളില്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസും, ക്ഷേത്രത്തിന്റെ നാലമ്പലത്തിന് പുറത്തുള്ള ചുറ്റമ്പലവും ശുചീകരിയ്ക്കും.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എന്‍. രാജീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. അന്‍ഷാദ്, എം. വിനോദ്, എ.വി. സുഭാഷ്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ വി. ഹരിദാസ്, അസി: സൂപ്പര്‍വൈസര്‍ എസ്. സുബ്രമണി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് അസി: ഓഫീസര്‍ എം. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തിന് സീനിയര്‍ ഫയര്‍ ഓഫീസര്‍ ടി. സുരേഷ്‌കുമാര്‍, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ എ. മന്‍സൂര്‍, എസ്. സനില്‍കുമാര്‍, ഡ്രൈവര്‍ സിറിള്‍ ജേക്കബ്ബ്, ഹോംഗാര്‍ഡ് ഇ. മോഹന്‍ദാസ്, സിവില്‍ ഡിഫന്‍സ് അംഗം ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി