ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഷാങ്ഹായ് – ഡല്‍ഹി ചരക്ക് വിമാന സര്‍വീസിന് തുടക്കംകുറിച്ചു. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് എത്തിക്കാനാണിത്. ആദ്യ വിമാനം ശനിയാഴ്ച ഷാങ്ഹായിലേക്ക് പുറപ്പെട്ടുവെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ നാല്, അഞ്ച്, ഏഴ്, ഒമ്പത് തീയതികളില്‍ ചരക്ക് വിമാന സര്‍വീസ് നടത്തുന്നതിനുള്ള പ്രത്യേക അനുമതി ചൈനീസ് അധികൃതരില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചതായി മാനേജിങ് ഡയറക്ടര്‍ രാജീവ് ബന്‍സാല്‍ അറിയിച്ചു.മറ്റ് തീയതികളിലും ചരക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ ചൈനയുടെ അനുമതി തേടിയിട്ടുണ്ട്.
HOME GOL NEWS MALAYALAM