ന്യൂഡല്‍ഹി: ആമസോണ്‍ ഓണ്‍ലൈന്‍ വ്യാപാരം ഭാഗികമായി പുനരാരംഭിച്ചു. പലചരക്ക് സാധനങ്ങളുടെയും അത്യാവശ്യ വീട്ടുസാധനങ്ങളുടെയും ഓര്‍ഡറുകളാണ് നിലവില്‍ സ്വീകരിക്കുന്നത്. ആമസോണ്‍ പാന്‍ട്രി സര്‍വിസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സേവന സംവിധാനത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒന്നും തന്നെ വാങ്ങാന്‍ സാധിക്കില്ല.

ബംഗളുരു, ഹൈദരാബാദ്, പുനെ, തുടങ്ങിയ ചില പിന്‍കോഡുകളില്‍ മാത്രമേ നിലവില്‍ ആമസോണ്‍ പാന്‍ട്രി ലഭ്യമാവുകയുള്ളൂ. വൈകാതെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ലോക്ക്ഡൗണിന് മുമ്പ് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന ഉപയോക്താക്കളുടെ സാധനങ്ങളുടെ ഡെലിവറിക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആമസോണ്‍ അറിയിച്ചു.

പുതിയ ഓര്‍ഡറുകളുടെ ഡെലിവറിക്ക് ഏഴ് മുതല്‍ 10 വരെ ദിവസങ്ങളെടുക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കാരണം ഡെലിവറി ബോയ്സിന് സാധനങ്ങള്‍ എത്തിക്കുന്നതില്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര , ശ്രീപത്മം തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിങ് സേവനം താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

Please visit our shop in Amazon… https://amazon.in/shop/sreepadmam

LEAVE A REPLY

Please enter your comment!
Please enter your name here