ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭയുടെ സാമൂഹിക അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട ദമ്പതികളായ ചൊച്ചല്ലൂർപ്പടി പുഴങ്ങരയില്ലത്ത് നൗഷാദിനും റജീനയ്ക്കും ഇത് 13 മത് വിവാഹ വാർഷികം . നഗരസഭ അഗതി ക്യാമ്പ് ആരംഭിച്ചത് മുതൽ കുടുംബശ്രീ കാറ്ററിംങ് യൂണിറ്റിനായ ബിസ്മി യൂണിറ്റിനാണ് ചുമതല 8 വർഷക്കാലമായി ഇവർ ഈ രംഗത്ത് ഉണ്ട് . 3 കുട്ടികളാണ് ഈ ദമ്പതികൾക്ക് കുട്ടികളെ വീട്ടിലാക്കി രാവിലെ തന്നെ അടുക്കളയിലേക്ക് വരും ദിവസവും ആയിരങ്ങൾക്ക് ഭക്ഷണം പാകം ചെയ്യണം എല്ലാം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങണം . വിവാഹ ശേഷമാണ് റജീന ഈ രംഗത്ത് സജീവമായത് . വലിയ ആഘോഷങ്ങൾ ഒന്നും ഇല്ല എങ്കിലും സഹപ്രവർത്തകർ കേക്ക് ഒരുക്കി . സമൂഹ അടുക്കളയുടെ മേൽനോട്ടക്കാരുടെ വകയായി ചെറിയ ഗിഫ്റ്റ് നൽകി . സാമൂഹിക അകലം എന്ന മാനദണ്ഡം പാലിച്ച് പൊതിച്ചോറ് പ്രവർത്തനത്തിന് എത്തിയ വളണ്ടിയർ മാർക്ക് മിഠായി വിതരണവും ചെയ്തു . ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വി വിവിധ് , ജി കെ പ്രകാശൻ എന്നിവർ ആശംസകൾ നേർന്നു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here