തിരുവനന്തപുരം : കൊവിഡ് 19 വ്യാപനത്തിൻറെയും, സമ്പൂർണ ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പുതിയ ബില്ലിംഗ് രീതിയുമായി കേരള വൈദ്യുതി ബോർഡ് (കെഎസ്ഇബി). കഴിഞ്ഞ മൂന്ന് ബില്‍ തുകയുടെ ആവറേജ് തുക ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന രീതിയിലുള്ള ആവറേജ് ബില്ലിംഗ് രീതിയാണ് ഇപ്പോൾ പരിഗണിക്കുന്നത്. മീറ്റര്‍ റീഡിംഗ്, ബില്ലിംഗ് തുടങ്ങിയ നടപടികള്‍ എല്ലാം അടുത്തമാസം നാല് വരെ കെഎസ്ഇബി നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് അടുത്ത ബില്‍ തുക നിശ്ചയിക്കാന്‍ ആവറേജ് ബില്ലിംഗ് രീതി സ്വീകരിക്കാൻ വൈദ്യുതി ബോർഡ് തയ്യാറായിരിക്കുന്നത്. സര്‍ ചാര്‍ജോ പലിശയോ ഈടാക്കില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.
ഓരോ ഉപയോക്താവിന്റെയും തൊട്ടുമുമ്പത്തെ മൂന്ന് ബില്‍ തുകയുടെ ശരാശരിയാണ് അടുത്ത ബില്ലായി രേഖപ്പെടുത്തുക. മാസതോറും പണമടക്കുന്നവര്‍ക്കും ഇതേ രീതിയില്‍ തന്നെയാകും തുക തീരുമാനിക്കുക. ആവറേജ് ബില്ലില്‍ വരുന്ന വ്യത്യാസം ഇനിയുള്ള മീറ്റര്‍ റീഡിംഗ് അനുസരിച്ച് പരിഹരിക്കുന്നതാണ്. കൂടാതെ ആവറേജ് ബില്ലിംഗ് രീതിയോട് ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവരുടെ മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തി ബില്‍ നല്‍കാനും കെഎസ്ഇബി തീരുമാനമെടുത്തിട്ടുണ്ട്. ഇളവ് കഴിഞ്ഞുള്ള ബില്ലില്‍ യാതൊരുവിധ അധിക തുകയും ഈടാക്കുന്നതല്ല. കൊവിഡ് കാലത്ത് വൈദ്യുതി തടസം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫീല്‍ഡ് തൊഴിലാളികള്‍ 24 മണിക്കൂറും രംഗത്തുണ്ടെന്നും കൊവിഡ് വ്യാപനം ഉള്ള ജില്ലകളെ സഹായിക്കാനായി 50 കോടി രൂപ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here