സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ സംഭവം; നഗരസഭാ കവാടത്തിൽ കൗൺസിലറുടെ കുത്തിയിരിപ്പ് സമരം

ഗുരുവായൂർ: കൊറോണാ ലോക് ഡൗണിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ നിർധരരായ വിധവകൾക്കും അവിവാഹിതർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നഗരസഭാ ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥമൂലം സാമുഹ്യ സുരക്ഷാ പെൻഷൻ പുനർവിവാഹിതരായിട്ടില്ല എന്ന സർട്ടിഫിക്കറ്റ് മുനിസിപ്പാലിറ്റിയിൽ യഥാസമയം സമർപ്പിച്ചിട്ടും സമയബന്ധിതമായി സർക്കാരിലേക്ക് സമർപ്പിക്കാത്തതുമൂലം സാമൂഹ്യ സുരക്ഷാ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലറുടെ കുത്തിയിരിപ്പ് സമരം . ഗുരുവായൂർ നഗരസഭ കൗൺസിലർ ആന്റോ തോമസാണ് നഗരസഭാ കവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത് . നഗരസഭാ സെക്രട്ടറിയുമായി സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ , കൗൺസിലർമാരായ അനിൽകുമാർ , വർഗ്ഗീസ് ചീരൻ , മാഗി ആൽബർട്ട് , സുഷ ബാബു , ശ്രീദേവി ബാലൻ , ശ്രീന സുവീഷ് എന്നിവർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയും അടിയന്തിരമായി പെൻഷൻ പുനസ്ഥാപിക്കാം എന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here