കുന്നംകുളം: കൊറോണ ഭീതിയിൽ വീട്ടിൽ അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുന്നംകുളത്തുകാർ. സാമൂഹ്യ അകലം പാലിക്കാൻ നാട്ടുകാർ സന്നദ്ധരാണ്ങ്കിലും കൊവിഡ് ഭീതിക്കൊപ്പം നാടിന്റെ ഉറക്കം കൊടുത്താൻ അജ്ഞാതൻ കൂടി എത്തിയപ്പോൾ മറ്റുവഴികളില്ലാതെയാണ് രാത്രിയിൽ നാട് മുഴുവൻ ഉണർന്നിരിക്കുന്നത് . പഴഞ്ഞി , കരിക്കാട് മേഖലകളിലാണ് അജ്ഞാതൻ ഭീതിപടർത്തുന്നത് . രാത്രിയിൽ ജനലിൽ മുട്ടുക , ടോർച്ച് തെളിയിക്കുക , വീട്ടിലെ പുറത്തുള്ള ടാപ്പ് തുറന്നിടുക തുടങ്ങിയവയാണ് അജ്ഞാതന്റെ വില്ലത്തരങ്ങൾ . കഴിഞ്ഞ രാത്രി പോർക്കുളം , കാരുംകുളം മുതൽ കോട്ടോൽ , പഴഞ്ഞി , കരിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നാട്ടുകാർ സംയുക്തമായി തിരച്ചിൽ നടത്തി . ഭീമാകാരനായ ആളെ പലയിടത്തും കണ്ടങ്കിലും ആളെ തിരിച്ചറിയാനോ , പിടികൂടാനോ കഴിഞ്ഞില്ല . സംഭവം ആദ്യം നാട്ടുകാർ കാര്യമായെടുത്തില്ലെങ്കിലും അനുഭവസ്ഥർ കൂടിയപ്പോഴാണ് കളി കാര്യമാണെന്ന് നാട്ടുകാർക്ക് മനസിലായത് . ഏഴടിയോളം ഉയരമുള്ള അജ്ഞാതൻ പക്ഷേ ഇതുവരെ മോഷണശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല . മരത്തിലും മതിലിലുമെല്ലാം അനായാസം കയറുന്ന ഇയാൾ മാനസികരോഗിയാണോ എന്ന സംശയവും നാട്ടുകാർക്കുണ്ട് എതായാലും ലോക്ക്ഡൗണിലും ഉണർന്നുതന്നെയിരിക്കുകയാണ് കുന്നംകുളത്തുകാർ .

ADVERTISEMENT

മുന്നറിയിപ്പ്

രാത്രി എന്ത് ശബ്ദം കേട്ടാലും ഒറ്റക്ക് പുറത്തിറങ്ങരുത് ..
⚫പൈപ്പ് തുറന്നിടുക
⚫കിണറ്റിൽ വലിയ കല്ലിടുക
⚫ മുറ്റമടിക്കുക
⚫കന്നുകാലികളെ അടിച് കരയിപ്പിക്കുക
⚫ ജനലിൽ വാതിലിൽ അടിക്കുക
⚫ കോളിൻ ബെൽ അടിക്കുക
തുടങ്ങിയവയാണ് നിങ്ങളെ പുറത്തിറക്കാനുള്ള രീതികൾ


COMMENT ON NEWS

Please enter your comment!
Please enter your name here