കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ നടത്തുമെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജസര്‍ക്കുലറെന്ന് സി.ബി.എസ്.ഇ. മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ADVERTISEMENT

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസര്‍ക്കുലറില്‍ ഏപ്രില്‍ 22 മുതല്‍ പരീക്ഷ നടത്തുമെന്നായിരുന്നു കാണിച്ചിരുന്നത്. ഏപ്രില്‍ 25ന് മൂല്യനിര്‍ണയം ആരംഭിക്കുമെന്നും ഇതില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ അഡ്മിറ്റ്കാര്‍ഡ് നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏപ്രില്‍ 1ന് പ്രസിദ്ധീകരിച്ചതെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം ‘ഏപ്രില്‍ ഫൂള്‍’ ആക്കാന്‍ ആരോ സൃഷ്ടിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ ്് പറയുന്നു.

സി.ബി.എസ്.ഇയുടെ പേരില്‍ ഇറങ്ങിയ വ്യാജസര്‍ക്കുലര്‍

നേരത്തെ ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് 1 മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അടുത്ത ഗ്രേഡിലേക്ക് ജയിപ്പിച്ചു വിടാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. സ്കൂളുകളുടെ ഇന്റേണൽ അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും.

“കോവിഡ് 19 ന്റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് ഉയർത്താൻ ഞാൻ സിബിഎസ്ഇയ്ക്ക് നിർദേശം നൽകി,” ട്വിറ്ററിലൂടെ എച്ച്. മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക.

10, 12 ക്ലാസുകളിലെ പരീക്ഷകൾ 29 പേപ്പറുകളിൽ മാത്രം നടത്തും. “നിലവിലുള്ള സ്ഥിതിയും വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയും കണക്കിലെടുത്ത്, സ്ഥാനക്കയറ്റത്തിന് ആവശ്യമായ 29 പ്രധാന വിഷയങ്ങളിൽ മാത്രം ബോർഡ് പരീക്ഷകൾ നടത്താൻ ഞാൻ സിബിഎസ്ഇയ്ക്ക് നിർദേശം നൽകി, എച്ച്ഇഐകളിൽ പ്രവേശനത്തിന് നിർണായകമാണ്,” എച്ച്ആർഡി മന്ത്രി ട്വീറ്റ് ചെയ്തു.

COMMENT ON NEWS

Please enter your comment!
Please enter your name here