ന്യൂഡല്‍ഹി: റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-നാണ് അവസാനിക്കുന്നത്. ഇത് നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നിരിക്കെയാണ് റെയില്‍വേയും വിമാന കമ്പനികളും ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നത്.

ADVERTISEMENT

ലോക്ഡൗണ്‍ 21 ദിവസത്തിനുശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here