മഹാഭാരത യുദ്ധവും കൊറോണ പ്രതിരോധവും

ചില യുദ്ധങ്ങൾ വെറുതെ വീട്ടിൽ ഒന്നും ചെയ്യാതെ ഇരുന്നും ജയിക്കാവുന്നതാണ്.

മഹാഭാരത യുദ്ധത്തിൽ ഒരു സന്ദർഭമുണ്ട്.

കോപാകുലനായ അശ്വത്ഥാമാവ് നശീകരണശേഷിയുള്ള “നാരായണാസ്ത്രം ” എടുത്തു പാണ്ഡവസേനക്കെതിരെ പ്രയോഗിക്കുന്നു. ഈ അസ്ത്രത്തെ എങ്ങനെ തടുക്കണം എന്നറിയാതെ പാണ്ഡവസേനയും വിലയാളിവീരന്മാരായ പാണ്ഡവരും കുഴങ്ങിനിൽകുന്നസമയത്തു ശ്രീ കൃഷ്ണൻ പറഞ്ഞു “നാരായണാസ്ത്രത്തിനെതിരെ ലോകത്തു മറ്റൊരസ്ത്രമില്ല” ആകെ നമ്മുക് ചെയ്യാൻ കഴിയുന്നത് യുദ്ധം എന്ന ചിന്ത വെടിഞ്ഞു ആ അസ്ത്രത്തെ പ്രണമിക്കുക. കുറച്ചുകഴിയുമ്പോൾ ആ അസ്ത്രം തനിയെ പിൻവാങ്ങികൊള്ളും.

അങ്ങനെ ശ്രീകൃഷ്‌ണനും പാണ്ഡവരും നാരായണാസ്ത്രത്തെ നമസ്കരിച്ചു നാരായണാസ്ത്രം തിരിച്ചുപോയി.

ഇവിടെ ശ്രീകൃഷ്‌ണൻ നാരായണാസ്ത്രം എന്നിൽ നിന്ന് വന്നതാണ് ഞാൻ നോക്കിക്കൊള്ളാം എന്നല്ലാപറഞ്ഞത് പകരം ആ അസ്ത്രത്തെ ബഹുമാനിക്കുക ഒന്നും ചെയ്യാതിരിക്കുക എന്നാണു.

കൊറോണ വൈറസും ഇതുപോലാണ്. കൊറോണയെ തടുക്കാൻ വേറെ വഴിയില്ല. അതിൽ നിന്നുംരക്ഷിക്കാൻ ഒരു രക്ഷകനും വരാനും പോകുന്നില്ല. അതിനെ ബഹുമാനിക്കുക അതിൽ നിന്നും അകന്നു നിൽക്കുക. ആ വൈറസ് നിങ്ങളെ ഉപദ്രവിക്കാതെ അതിന്റെ സ്വന്തം കാര്യം നോക്കി പൊയ്ക്കൊള്ളും.

അല്ലാതെ ഞാൻവലിയ ആളാണ് എന്നെ ഇതൊന്നും ബാധിക്കൂല എന്നും പറഞ്ഞു നടന്നാൽ അത് നിങ്ങളുടെ ജീവനെടുത്തോണ്ടുപോകും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here