ഗുരുവായൂർ; കൊറൊണ ഭീതിയുടെ പശ്ചാത്തലത്തിൽ വിവിധ വാർഡുകളിലുള്ള അർഹരായവർക്കും ഗുരുവായൂരിലെ അഗതികൾക്കും, അതിഥി തൊഴിലാളികൾക്കും ഭക്ഷണം നൽകാൻ ഗുരുവായൂർ ടൗൺ ഹാളിൽ കമ്മ്യൂണിറ്റി കിച്ചൻ ഒരുക്കി ഗുരുവായൂർ നഗരസഭ, 1500 പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. ഒരു ദിവസം എട്ട്ചാക്ക് അരിയാണ് ആവശ്യം കൂടാതെ പലചരക്ക്/ പച്ചക്കറികളും വേണം. അഗതിമന്ദിരത്തിലും, ജി.യു.പി സ്ക്കൂളിലും, ശ്രീകൃഷ്ണ സ്ക്കൂളിലും ഭക്ഷണം നൽകുന്നു.കൂടാതെ വാർഡുകളിലേക്കും നൽകുന്നുണ്ട്. ടൗൺ ഹാളിൽ പൊതിച്ചോറുകൾ തയാറാക്കിയാണ് ഇവ ഒരുക്കുന്നത്.നഗരസഭ അധികൃതർക്ക് പുറമെ KHRA അടക്കം വിവിധ സംഘടനകളും പൊതിച്ചോർ തയ്യാറാക്കാൻ സന്നദ്ധരായുണ്ട് , വിവിധ സംഘടനകൾ അരിയും, പലചരക്കും പച്ചക്കറികളും സൗജന്യമായി എത്തിക്കുന്നുണ്ട്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here