ദുബായ്: കൊറോണ ലോകമെമ്പാടും മരണങ്ങൾ വിതയ്ക്കുന്നതിനിടെ രാജ്യങ്ങൾ ഭയക്കുന്നത് വരാനിരിക്കുന്ന കടുത്ത ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടിയാണ്. അതിർത്തികൾ അടച്ച് പൂർണ്ണമായും ലോക്ക് ഡൗൺ സ്വീകരിച്ച അറബ് രാജ്യങ്ങളും ഓഹരി വിപണികളിലെ തകർച്ചയും എണ്ണവിലയിലെ ഇടിവും കാരണം നഷ്ടത്തിന്റെ കണക്ക് മാത്രമ ബാക്കിയാവുമ്പോൾ ആശങ്കയിൽ തന്നെയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയിൽ അറബ് രാജ്യങ്ങളിൽ 17 ലക്ഷത്തിലധികം പേർക്ക് ഈ വർഷം ജോലി നഷ്ടപ്പെടുമെന്ന് യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആന്റ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റ് ഏഷ്യ (ഇഎസ്‌സിഡബ്ല്യൂഎ) പുറത്തിറക്കിയ നയരേഖയിൽ പറയുന്നു.

ADVERTISEMENT

കൊറോണയെ തടയാൻ അതിർത്തികൾ അടയ്ക്കുകയും പൊതുസ്ഥലങ്ങളിൽ നിന്നും ജനങ്ങളെ വിലക്കുകയുമാണ്. പ്രവാസികളും സ്വദേശികളുമായ ജീവനക്കാരെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യം ഇതിന് മുൻപ് നേരിടേണ്ടി വരാത്തതിനാൽ തന്നെ അറബ് ലോകത്തും സാമ്പത്തിക ആഘാതത്തിന്റെ കാഠിന്യം വർധിപ്പിക്കുകയാണ്.

ഗൾഫ് നാടുകളിൽ വരുമാന മാർഗ്ഗമായ ഷോപ്പിങ് മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കുമൊക്കെ നിയന്ത്രണമേർപ്പെടുത്തിയത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇക്കാര്യങ്ങളൊക്കെ സമ്പദ്‌വ്യവസ്ഥയെ ഇതിനോടകം തന്നെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യം തുടർന്നാൽ സ്ഥിതി കൂടുതൽ മോശമാകും.

എണ്ണവിലയിടിവും പൊതുസ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ മാർച്ച് പകുതി മുതൽ വ്യാപകമായി അടച്ചിടേണ്ടി വരുന്നതിന്റെ നഷ്ടവും വിലയിരുത്തുമ്പോൾ അറബ് രാജ്യങ്ങളുടെ ജിഡിപിയിൽ 42 ബില്യൺ ഡോളറിന് മേൽ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകൾ. ഇത് പ്രവാസികളായ തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുക.

COMMENT ON NEWS

Please enter your comment!
Please enter your name here