തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കോവിഡ് മരണം. 68കാരനായ പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസാണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പും കൃത്യപ്പെടുത്താനായിട്ടില്ല.

ഈ മാസം 28 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു അബ്ദുൾ അസീസിന്. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങുകയും ചെയ്തിരുന്നു.

മരണപ്പെട്ട പോത്തൻകോട് സ്വദേശി വീടിനടുത്തുള്ള ചില മരണാനന്തര ചടങ്ങുകളിലും, വിവാഹങ്ങളിലും പ്രാർത്ഥനാചടങ്ങിലും മാത്രമാണ് ഇയാൾ പങ്കെടുത്തിട്ടുള്ളത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അബ്ദുൽ അസീസ്. നേരത്തെ കൊച്ചി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേഠ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here