കിഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത മുഴുവൻ തുകയും തിരിച്ചടക്കാം; വിജയ് മല്യ.

ഡല്‍ഹി: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, കടമെടുത്ത മുഴുവൻ തുകയും തിരികെ അടക്കാമെന്ന വീണ്ടും അഭ്യർത്ഥിച്ച് മദ്യ വ്യവസായി വിജയ് മല്യ. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ കടമെടുത്ത 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് അഭ്യർഥിച്ചത്.

കിഗ് ഫിഷർ എയർലൈൻസിന് വേണ്ടി കടമെടുത്ത മുഴുവൻ തുകയും തിരിച്ചടക്കാം. എന്നാൽ, പണം സ്വീകരിക്കാൻ ബാങ്കുകൾ തയാറാവണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവുകയും വേണം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ തന്റെ അഭ്യർഥന ധനമന്ത്രി സ്വീകരിക്കുമെന്നു കരുതുന്നു. – വിജയ് മല്യ ട്വീറ്റ് ചെയ്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here