ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടുതല്‍ നീട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

ADVERTISEMENT

ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ ആശ്ചര്യകരമാണ്. ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. മാര്‍ച്ച് 24 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയാണ് തുടരുക. ലോക്ക്ഡൗണ്‍ 49 ദിവസത്തേക്ക് നീട്ടണമെന്ന തരത്തിലുള്ള ചില പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക എന്നതായിരുന്നു മോദിയുടെ ആഹ്വാനം

COMMENT ON NEWS

Please enter your comment!
Please enter your name here