ലോകരാജ്യങ്ങൾ വൈറസ് ഭീതിയിൽ ; വുഹാൻ ഉൾപ്പെടെ മരുന്ന് നിർമ്മാണ ഫാക്ടറികൾ തുറന്ന് ലാഭം കൊയ്ത് ചൈന

ബീജിങ്: ലോക രാജ്യങ്ങളെ വിഴുങ്ങിയ കൊറോണ വൈറസ് സൃഷ്ടിച്ച ചൈനയില്‍ വൻകിട വ്യവസായങ്ങൾ അടക്കം പുനരാരംഭിച്ചു. കൊറോണ വൈറസ് മറ്റുരാജ്യങ്ങളെ കാര്‍ന്നു തിന്നുമ്പോഴാണ് ചൈന പുതിയ വ്യവസായങ്ങൾ തുടങ്ങി ലാഭം കൊയ്യുന്നത്. ചൈനയിലെ പ്രമുഖ ഫാക്ടറികളില്‍ 98 ശതമാനവും പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളും പ്രവര്‍ത്തനം തുടങ്ങിയെന്നും ചൈനീസ് വാര്‍ത്താ ഏജന്‍സായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

വുഹാനില്‍ തീവണ്ടി സര്‍വീസ് അടക്കം വീണ്ടും ആഭംഭിച്ചിട്ടുണ്ട്.ചൈനയിലെ മരുന്നുനിര്‍മാണ കമ്പനികള്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍ ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം ചൈനയില്‍ 82,149 പേര്‍ക്കാണ് കൊറോണ രോഗബാധയുണ്ടായത്. ഇതില്‍ 3,308 പേര്‍ മരിച്ചു. ചൈനയില്‍ നിന്ന് ലോകമെങ്ങും വ്യാപിച്ച വൈറസ് ബാധയേ തുടര്‍ന്ന് ലോകമെങ്ങും 33,626 പേരാണ് മരിച്ചത്.

കടപ്പാട്

guest
0 Comments
Inline Feedbacks
View all comments