ജനം പുറത്തിറങ്ങാൻ മടിക്കുന്ന സമയത്ത് മതത്തിന് അപ്പുറം മനുഷ്യന്റെ കാഴ്ച കാട്ടിത്തരികയാണ് ഉത്തർപ്രദേശിൽ നിന്നുള്ള കുറച്ച് യുവാക്കൾ. ബുലന്ദ്ഷഹറില്‍ അർബുദ രോഗത്തെ തുടര്‍ന്നാണ് രവിശങ്കർ മരിച്ചത്. ഇയാൾക്ക് നാലുമക്കളാണ്. രണ്ടു ആൺമക്കളിൽ ഒരാൾ അന്യനാട്ടിലാണ്. ലോക്ക് ഡൗണിനെ തുടർന്ന് ഇയാൾക്ക് എത്താൻ കഴിഞ്ഞില്ല. കൊറോണ വൈറസ് ഭീതി മൂലം ബന്ധുക്കളും എത്തിയില്ല. ഇതോടെ ഇളയമകൻ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി. അപ്പോഴാണ് സമീപത്തെ മുസ്ലിം യുവാക്കൾ മുന്നോട്ടുവന്നത്.‌മൃതദേഹം ചുമലിലേറ്റി രാമനാമം ജപിച്ചാണ് ഇവർ സംസ്ക്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുറ്റകൃത്യങ്ങളുടെയും വർഗീയ ഏറ്റുമുട്ടലുകളുടെയും പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ബുലന്ദ്ശഹറിൽ നിന്നാണ് ഈ കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്.

കടപ്പാട്

LEAVE A REPLY

Please enter your comment!
Please enter your name here