ഡൽഹി: ഉത്തർപ്രദേശിലെ സിതാപൂരിനടുത്തുള്ള കൊറൗണ ഗ്രാമ നിവാസികൾ കൊറോണ വെെറസിന്റെ പേര് മൂലം വെട്ടിലായിരിക്കുകയാണ്. വെെറസ് വ്യാപകമായതോടെ ഗ്രാമത്തിന്റെ ഈ പേര് കാരണം ‍തങ്ങൾ വിവേചനം നേരിടുകയാണെന്നും ഇവർ പറയുന്നു.

ADVERTISEMENT

ഞങ്ങളുടെ ഗ്രാമത്തിലെ ആളുകൾ ഭയപ്പെടുകയാണ്. ഞങ്ങൾ കൊറൗണ ഗ്രാമവാസികളാണെന്ന് പറയുമ്പോൾ മറ്റുള്ളവർ ഒഴിവാക്കുന്നു. ഇതൊരു ഗ്രാമമാണെന്ന് മറ്റുള്ളവർക്ക് മനസിലാവുന്നില്ല. ഞങ്ങൾ കൊറോണ വെെറസ് ബാധിതരല്ല-ഒരു പ്രദേശവാസി പറഞ്ഞു. ഫോൺകോളുകൾക്ക് മറുപടി നൽകാൻ പോലും ഇവർ ഭയക്കുന്നു.

‘ഞങ്ങള്‍ റോഡിലേക്കിറങ്ങിയാല്‍ പൊലീസ് ചോദിക്കും എവിടേക്കാണെന്ന്, കൊറൗണയിലേക്കാണെന്ന് പറഞ്ഞാല്‍ അവര്‍ അസ്വസ്ഥരാകും. ഞങ്ങളുടെ ഗ്രാമത്തിന് ഇങ്ങനെ ഒരു പേരുണ്ടായാല്‍ ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന് മറ്റൊരു പ്രദേശവാസി ചോദിക്കുന്നു. ഫോണ്‍ വിളിക്കുമ്പോള്‍ കൊറൗണയില്‍ നിന്നാണെന്ന് പറഞ്ഞാല്‍ പറ്റിക്കുകയാണെന്ന് പലരും കരുതുന്നു. അവർ ഉടൻ തന്നെ ഫോണ്‍ കട്ട് ചെയ്യുകയാണ്- പ്രദേശവാസിയായ രാംജി ദിക്ഷിതി പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here