തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 17 പേർക്കും, കണ്ണൂരിൽ 11 പേർക്കും, വയനാട്ടിലും ഇടുക്കിയിലും രണ്ട് പേർക്ക് വീതവും ആണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരിൽ 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 213 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

ADVERTISEMENT

അതിഥിതൊഴിലാളികളെ ഇളക്കി വിടാൻ കുബുദ്ധികൾ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി

പായിപ്പാടിൽ അതിഥി തൊഴിലാളികളെ ഇളകി വിടാൻ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നേടിയ മുന്നേറ്റങ്ങളെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നിൽ ഒന്നിലധികം ശക്തികൾ പ്രവർത്തിച്ചുവെന്നും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കണം. ചില ക്യാമ്പുകളിൽ ആളുകളുടെ എണ്ണം കൂടുതലാണ്. അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്ക് ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. തൊഴിലാളികൾ പട്ടിണി കിടക്കേണ്ട അവസ്ഥ ഒരിടത്തുമില്ല. തൊഴിലാളികൾക്ക് അവർ കഴിക്കുന്ന ഭക്ഷണം നൽകുന്നുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാൻ ഹിന്ദി ഭാഷ വശമുള്ള ഹോം ഗാർഡുകളെ നിയമിക്കും. പായിപ്പാട് സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രണ്ടുപേരെ മലപ്പുറത്തുനിന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ വേതനം കുറയ്ക്കാൻ പാടില്ല. ചരക്ക് നീക്കം മൂന്നായി ക്രമപ്പെടുത്തും. മരുന്ന്, പാചകവാതകം എന്നിവ ഒന്നാം വിഭാഗത്തിലായിരിക്കും. പഴം, പച്ചക്കറി എന്നിവ രണ്ടാം വിഭാഗത്തിൽ. മറ്റ് ആവശ്യങ്ങൾ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തും. കുടുംബശ്രീ വഴിയുള്ള വായ്പ ഉടൻ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ഉറപ്പ് നൽകി. ജില്ലാ കലക്ടർമാർക്കായി യൂണിസെഫ് 35 ലക്ഷം രൂപ അനുവദിച്ചു. കൊറോണയെ ചെറുക്കുന്നതിനായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ ജീവനക്കാരോട് അഭ്യർത്ഥിച്ചു.അദ്ദേഹം പറയുന്നു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഇപ്പോൾ നൽകരുത്. പ്രവാസികളാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ വിയർപ്പിന്റെ കാശിലാണ് നാമിവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാൻ പാടില്ല. അവർ പോയ രാജ്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരിച്ചുവന്നപ്പോൾ ന്യായമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കേസുകളാണ് വ്യത്യസ്തമായി ഉണ്ടായിരുന്നത്. നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ ഈ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ മനസിൽ ഈർഷ്യയോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണം. മുഖ്യമന്ത്രി പറഞ്ഞു.

പൊലീസുകാരുടെ ക്ഷേമവും ഉറപ്പാക്കും. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാനായി സായുധ സേനാ ഡി.ജി.പിയെ ചുമതലപ്പെടുത്തും. എല്ലാ പൊലീസുകാർക്കും ദിവസേന എസ്.എം.എസ് നൽകണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറക്കും. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 1,57,253 പേരാണ് നിലവിൽ നിതീക്ഷണത്തിലുള്ളത്. കൊറോണ രോഗപരിശോധനയ്ക്കായി അയച്ച 6,991 സാംപിളുകളിൽ 6031 എണ്ണം നെഗറ്റീവ് ആയിരുന്നു. പരിശോധനാ ഫലങ്ങൾ ഇനിയും വരാനുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here