ചാവക്കാട് നഗരസഭക്ക് പിന്നാലെ ഗുരുവായുർ നഗരസഭയിലും പാലയൂർ തീർത്ഥകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്തു . ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരിയുടെ നേതൃത്വത്തിൽ സഹ വികാരി ഫാദർ അനു ചാലിൽ , സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ , കൈക്കാരന്മാരായ സി . ഡി ഫ്രാൻസിസ് , കെ . ടി വിൻസെന്റ് , പ്രവർത്തകരായ ബിജു മുട്ടത്ത് , ജിയോ ചെമ്മണ്ണൂർ , അഹറോൻ ആന്റണി എന്നിവർ ചേർന്ന് കാൽ ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ കൈമാറി . നഗരസഭ ചെയർപേഴ്സൺ എം രതി , വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി . ഇന്ന് നടക്കാനിരുന്ന 23ാ മത് പാലയൂർ മഹാ തീർത്ഥാടനത്തിന്റെ ഓർമ്മയിലാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here