തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കാൻ സർക്കാരിന്റെ കമ്യൂണിറ്റി കിച്ചണുകൾ ജില്ലയിൽ വ്യാപകമായി.
80 പഞ്ചായത്തുകളിലും കോർപറേഷനുംനഗരസഭയുമടക്കം എട്ടിടങ്ങളിലും അടക്കം 88 കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി എ സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിഥി തൊഴിലാളികൾ, അലഞ്ഞുനടക്കുന്നവർ തുടങ്ങി 14,000 പേർക്കാണ് ശനിയാഴ്ച കമ്യൂണിറ്റി കിച്ചൺവഴി ഭക്ഷണം ഒരുക്കി നൽകിയത്. കൂടാതെ, 2000 പേർ 20 രൂപയുടെ പൊതിച്ചോറ് വാങ്ങിയിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളോട് ചിലയിടങ്ങളിൽ മനുഷ്യത്വരഹിതമായി പെരുമാറുന്നത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ലേബർ ക്യാമ്പുകളിൽനിന്ന് അവരെ ഇറക്കിവിടുന്നുണ്ട്. അത് അംഗീകരിക്കാനാകില്ല. അവരെ സഹോദരങ്ങളായി കാണണം.
ഇത്തരത്തിൽ മലപ്പുറം ജില്ലയിലെ ചില തൊഴിലാളിക്യാമ്പുകളിൽനിന്ന് ഇറക്കിവിട്ട തൊഴിലാളികൾ കൂട്ടമായി നടന്നുവരവേ തൃശൂർ നഗരത്തിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. അവർക്ക് ആവശ്യമായ താമസവും ഭക്ഷണവും ഒരുക്കി നൽകിയെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here