പായിപ്പാട് : ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു. ഉന്നത പോലീസ് ഓഫീസര്‍മാര്‍ സ്ഥലത്ത് എത്തുന്നതെയുള്ളൂ . ഇത്രയും തൊഴിലാളികള്‍ ഇത്ര പെട്ടെന്ന് എങ്ങനെ കൂട്ടംകൂടി എന്നത് സര്‍ക്കാരിനെയും ആശങ്കപ്പെടുത്തുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ട്രെണ്ടുകളില്‍ കഴിയുന്ന സാഹചര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചങ്ങനാശേരിയിലെ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞില്ല. സാമൂഹ്യ വ്യാപനം തടയാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇത്രയധികം ആളുകള്‍ റോഡില്‍ കൂട്ടം കൂടുന്നത് ഗുരുതര പ്രത്യാഘാദങ്ങള്‍ സൃഷ്ടിക്കും എന്നുറപ്പാണ് .

ADVERTISEMENT

പൊതുവേ ശുചിയായ സാഹചര്യങ്ങള്‍ ഉപയോഗിക്കാറില്ലാത്ത ഇത്തരം തൊഴിലാളികളില്‍ ആര്‍ക്കൊക്കെ കൊറോണ വൈറസ് ഉണ്ടെന്ന കാര്യത്തില്‍ പോലും ആശങ്കയുണ്ട്. അതേസമയം ഇവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നതായാണ് കലക്റ്റര്‍ നല്‍കുന്ന വിശദീകരണം .

COMMENT ON NEWS

Please enter your comment!
Please enter your name here