തിരുവനന്തപുരം: വീടുകളില്‍ സ്വയംനിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക ലക്ഷ്യമിട്ട് ഓണ്‍കോള്‍ ക്യാമ്ബെയിനുമായി യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി സിനിമാനടന്‍ നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കും. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്ബയിന്റെ ഭാഗമായാണ് നിവിന്‍ പോളി സംസാരിക്കുക. ഞായറാഴ്ച രാവിലെ 11 മണി മുതലാണ് ഓണ്‍കോളില്‍ നിവിന്‍ പോളി പങ്കുചേരുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് 19 ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല.അവര്‍ ശാരീരികമായി തനിച്ചായി പോയത് നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഷാഫി പറമ്ബില്‍ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പല മേഖലകളിലുള്ളവര്‍ ഓണ്‍ കോളിന്റെ ഭാഗമായി ക്വാറന്റൈനിലുള്ളവരോട് സംസാരിക്കുമെന്നും ഷാഫി പറമ്ബില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here