കൊച്ചി: കോവിഡ് -19 രോഗം ബാധിതനായി മരിച്ച മട്ടാഞ്ചേരി സ്വദേശിക്കൊപ്പം വിമാനത്തില്‍ ഒപ്പം ഉണ്ടായിരുന്ന 83 പേര്‍ നിരീക്ഷണത്തിലാണെന്നു ജില്ലാ ഭരണകൂടം. മാര്‍ച്ച്‌ 16നു വൈകിട്ട് 6.55ന് എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 148 യാത്രക്കാരാണുണ്ടായിരുന്നത്.

ADVERTISEMENT

ഇതില്‍ എറണാകുളം സ്വദേശികളായ 34 പേര്‍ ഉള്‍പ്പെടെ 83 പേരാണ് അരോഗ്യവകുപ്പിന്‍റെ കര്‍ശന നിരീക്ഷണത്തിലുള്ളത്.വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു മട്ടാഞ്ചേരി ചുള്ളിക്കലിലെ ഫ്ലാറ്റിലേക്കു കൊണ്ടുപോയ ഊബര്‍ ടാക്സി ഡ്രൈവര്‍ക്കും രോഗം കണ്ടെത്തി. കടുത്ത പനി കണ്ടതിനെത്തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി സേട്ട് യാക്കൂബ് ഹുസൈനാണ് (69) ഇന്നലെ രാവിലെ എട്ടുമണിക്ക് മരിച്ചത്.

COMMENT ON NEWS

Please enter your comment!
Please enter your name here