ദുബൈയിലെ ഫ്രീസോണ്‍ കന്പനികള്‍ക്ക് ആറുമാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചു. കോവിഡ് 19 സൃഷ്ടിച്ച സാന്പത്തിക ആഘാതങ്ങള്‍ മറികടക്കാന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമയാണ് ഇളവ്. ദുബൈയിലെ മുഴുവന്‍ ഫ്രീസോണ്‍ കന്പനികള്‍ക്കും വാടക നല്‍കാന്‍ ആറുമാസത്തെ സാവകാശം നല്‍കും. ഫ്രീസോണ്‍ അതോറിറ്റികള്‍ക്ക് നല്‍കേണ്ട തുകകള്‍ തവണകളായി അടക്കാന്‍ സൗകര്യമൊരുക്കും. വിവിധ ഇന്‍ഷൂറന്‍സ് തുകകള്‍ തിരിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും കന്പനികള്‍ക്കും ഏര്‍പ്പെടുത്തിയ പിഴകള്‍ റദ്ദാക്കും. ഫ്രീസോണിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈവര്‍ഷം കരാര്‍ കാലാവധി തീരുന്നതിന് മുന്പ് പിഴയില്ലാതെ ജോലി മാറാന്‍ അവസരമൊരുക്കും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഫ്രീസോണ്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍മക്തൂമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ജബല്‍അലി ഫ്രീസോണില്‍ മാത്രം 7,500 സ്ഥാപനങ്ങള്‍ക്കും മറ്റ് ഫ്രീസോണുകളിലെ നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ ആശ്വാസമാകും.

LEAVE A REPLY

Please enter your comment!
Please enter your name here