കോവിഡ്19 ; 14 ജില്ലകളിലും സ്ഥിരീകരിച്ചതോടെ കേരളം അതീവ ജാഗ്രതയില്‍

സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിൽ 34 പേരും കാസര്‍കോട് ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണൂരില്‍ രണ്ടും, തൃശൂരിലും, കൊല്ലത്തും, കോഴിക്കോടും ഓരോ ആള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രോഗബാധിതരായി. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
110299 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 109683 പേര് വീടുകളിലും 616 പേര് ആശുപത്രിയിലുമാണ്. കൊല്ലത്ത് ഒരു പോസിറ്റീവ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ബാധിതരായി. ഇടുക്കിയില്‍ കോവിഡ് ബാധിതനായ ജനപ്രതിനിധിക്കെതിരെ കടുത്ത വിമര്‍ശനം മുഖ്യമന്ത്രി ഉന്നയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകരെ ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്തുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
തെരുവ് നായ്ക്കള്‍ക്കും, ശാസ്താംകോട്ടയില്‍ കുരങ്ങന്മാര്ക്കും ഭക്ഷണം നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി വിളിച്ച് തിരിക്കിയെന്നും സര്‍ക്കാര്‍ ഇടപടലുകളില് സംതൃപ്തി രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു