കോവിഡ് 19; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്‍റെ കേന്ദ്രമായിമാറിയ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി എത്തിയത്.

398 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 138 എണ്ണവും ന്യൂയോര്‍ക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്ളോറിഡ (17), മിഷഗണ്‍ (32), വാഷിംഗ്ടണ്‍ (28), കാലിഫോര്‍ണിയ (12), ന്യൂജേഴ്സി (27) എന്നിവിടങ്ങളില്‍ പത്തിലേറെ പേര്‍ മരണപ്പെട്ടു. എന്നാല്‍ 2,522 രോഗ വിമുക്തി നേടുകയും ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ എല്ലാ ആശുപത്രികളും കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞു. എല്ലാ ആശുപത്രികളുടേയും ശേഷി 50 ശതമാനം വര്‍ധിപ്പിക്കണം, ചിലത് 100 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് അധികൃതര്‍ കണ്ടിട്ടുള്ളത്. ആകെ 140,000 ആശുപത്രി കിടക്കകള്‍ ആവശ്യമാണ്. നിലവില്‍ 53,000 കിടക്കകളാണ് ഉള്ളത്.

40,000 ഐസിയു കിടക്കകളും ആവശ്യമാണ്. കോളേജ് ഡോര്‍മിറ്ററികള്‍, ഹോട്ടലുകള്‍, നഴ്സിംഗ് ഹോമുകള്‍ തുടങ്ങി സാധ്യമായ എല്ലാ സ്ഥലങ്ങളും ഏപ്രിലില്‍ ആവശ്യമെങ്കില്‍ ആശുപത്രികളാക്കി മാറ്റും. ഏപ്രില്‍ ഒന്നിന് ശേഷം രണ്ട് ആഴ്ച കൂടി സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിറക്കി.

guest
0 Comments
Inline Feedbacks
View all comments