ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻവർധനവ്. ഇതു വരെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 725 ആയി. മരണസംഖ്യ 18 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കുറിനിടെ 4 മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അത്യന്തം ഗുരുതരമായ കണക്കുകളാണ് സംസ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്നത്. കർണാടകയിലെ തുമക്കുരുവിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസങ്ങളിലായി രോഗ ബാധിതരുടെ എണ്ണവും വലിയതോതിൽ വർധിച്ചു. കേരളം ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. രാജസ്ഥാൻ, ബീഹാർ,പഞ്ചാബ്,ഗോവ, ആൻഡമാൻ, ഡൽഹി, ആന്ധ്ര പ്രദേശ്, തെലങ്കാന, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് സംസ്ഥാനം.അതേസമയം, കൊവിഡ് 19 വൈറസ് ബാധിച്ച് ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേരാണ്. കൊവിഡ് ബാധിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇറ്റലിയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഇറ്റലിയിലെ കൊവിഡ് മരണ സംഖ്യ 9134 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here