ചാവക്കാട്: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴിൽ മേഖല നിശ്ചലമായ സാഹജര്യത്തിൽ പട്ടിണിയിലായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബി . ജെ . പി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു . ബി . ജെ . പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി , ഒ . ബി . സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ . എസ് അനിൽകുമാർ , ബി . ജെ . പി ചാവക്കാട് മുനിസിപ്പൽ സെക്രട്ടറി നിഖിൽ വാഴപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here