അകലാട് കോവിഡ് 19 സ്ഥിരീകരണം : ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം.

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ അകലാട് ബദർ പള്ളിക്കടുത്ത് കൊറോണ സ്ഥിരീകരിച്ചതോടെ തീരദേശ മേഖലയിൽ ജാഗ്രത ശക്തമാക്കി. ഇയാളുമായി അടുത്തിടപഴകിയ ബന്ധുക്കൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . മറ്റേതെങ്കിലും ആളുകൾ കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവർ നിർബന്ധമായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സഹകരിക്കുകയും വേണം . ആരും തന്നെ വീട് വിട്ടിറങ്ങി നടന്ന് സമൂഹത്തെ പ്രതിസന്ധിയിലാക്കരുതെന്നും പഞ്ചായത്തി പ്രസിഡന്റ് പറഞ്ഞു.. . കൊറോണ ബാധിച്ചയാൾ സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട് . ജനങ്ങൾ ഭീതിയിലാവേണ്ടെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ പറഞ്ഞു.

guest
0 Comments
Inline Feedbacks
View all comments