തിരുവനന്തപുരം: കൊറോണ വ്യാപനവും നിയന്ത്രണങ്ങളും സംസ്ഥാനത്തെ എല്ലാ വിഭാഗം ജങ്ങളെയും ദുരിതത്തിലാക്കുകയും ജീവിതം ആകെ താറുമാറാക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തെ വൈദ്യുതി, വെള്ളം നിരക്കുകൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. വൈദ്യുതി, വെള്ളം എന്നിവ ഉപയോഗിച്ചതിന് ഇപ്പോൾ നൽകിയിട്ടുള്ള ബില്ലുകൾ അടയ്ക്കേണ്ടതില്ലന്ന നിർദ്ദേശം അടിയന്തിരമായി സർക്കാർ നൽകണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ADVERTISEMENT

കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ മൂലം ഭൂരിപക്ഷം കുടുംബങ്ങളും വരുമാനമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിത്യ വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതമാണ് വളരെ ദുരിതത്തിലായിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ അത്യാവശ്യമായതിനാൽ അതിൽ നിന്ന് പിന്നാക്കം പോകാനുമാകില്ല. ഈ പ്രതിസന്ധിയിൽ നിന്ന് എന്ന്കരകയറാനാകുമെന്ന് ഇപ്പോൾ പറയാനുമാകില്ല. ആ സാഹചര്യത്തിൽ ബില്ലുകൾ അടക്കാൻ സമയം നീട്ടിക്കൊടുക്കുകയല്ല വേണ്ടത്, മൂന്നു മാസത്തേക്കെങ്കിലും വൈദ്യുതിയും വെള്ളവും സൗജന്യമായി നൽകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

COMMENT ON NEWS

Please enter your comment!
Please enter your name here