ഗുരുവായൂര്‍ : കോവിഡ് 19 സമൂഹ വ്യാപനം ഉണ്ടായാല്‍ പ്രതിരോധിക്കുന്നതിനായി ഗുരുവായൂരില്‍ കൂടുതല്‍ കെയര്‍ സെന്ററുകള്‍ ഒരുക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലോഡ്ജുകളും ഹോട്ടലുകളും ഗുരുവായൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്നതിനാലാണ് കൂടുതല്‍ കെയര്‍ സെന്ററുകള്‍ ഇവിടെ സജ്ജമാക്കുന്നത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ ചേമ്പറില്‍ തദ്ദേശസ്വയംഭരണ വകു പ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആയിരത്തില്‍ കൂടുതല്‍ റൂമുകളാണ് ഇപ്രകാരം ഗുരുവായൂര്‍ പരിസരത്ത് സജ്ജീകരിക്കുക. ഇതിന് വേണ്ട നടപടികള്‍ എടുക്കാന്‍ ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന എല്ലാ ഹോട്ടല്‍ ഉടമകളോടും അസോസിയേഷനുകളോടും മ ന്ത്രി ആവശ്യെപ്പട്ടു. ഇതിന് വേണ്ട പ്രാരംഭ നടപടികള്‍ അടിയ ന്തരമായി തുടങ്ങി വയ്ക്കാന്‍ ആലോചനയോഗം മാര്‍ ച്ച് 28 ന് നഗരസഭ ചെയര്‍പേഴ്സന്റെ ചേമ്പറില്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ നടക്കും.