കോവിഡ് 19 ആഗോളതലത്തില്‍ പടര്‍ന്നതോടെ വിപണികളെല്ലാം നിശ്ചലമായെങ്കിലും സ്വര്‍ണ വില ഉയരുകയാണ്. സ്വര്‍ണത്തിന്റെ സൃഷ്ടിപരമായ അവസ്ഥ നിലനില്‍ക്കുമെന്നതിനാലാണ് വില ഉയരുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ADVERTISEMENT

ഇപ്പോള്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1600 -1650 ഡോളറാണെങ്കിലും ഇത് 1700, 1750,1800 എന്ന വിലനിലവാരത്തിലേക്കും 2021 ഓടെ 2000 ഡോളറിലെത്തുമെന്ന പ്രവചനങ്ങളാണ് വരുന്നത്. കോവിഡ് 19 ന് ശേഷം ആഗോള സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് എത്തുന്നതോടെ സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ചയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ 1,900 ഡോളറിലെത്തിയ സമാനമായ സാഹചര്യം കോവിഡ് 19 അതിജീവനത്തിന് ശേഷമുണ്ടാകുമെന്ന വിലയിരുത്തലുകളും, പ്രവചനങ്ങളുമാണ് വരുന്നത്. പണലഭ്യതയില്ലായ്മ, വിലകളുടെ അപര്യാപ്തത എന്നിവ മറികടക്കാന്‍, പരിധിയില്ലാതെ പണലഭ്യത നല്‍കാനുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് ട്രില്യണ്‍ ഡോളര്‍ ഉത്തേജക പാക്കേജിന് സെനറ്റിന്റെ അംഗീകാരവും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുമെന്നാണ് സൂചനകള്‍.

COMMENT ON NEWS

Please enter your comment!
Please enter your name here