കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമ്പര്‍ക്കം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് റോഡ് അടച്ചതോടെയാണ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടത്. ദേലംപാടി, വോര്‍ക്കാടി, പൈവളിഗെ, മഞ്ചേശ്വം, എന്‍മകജെ പഞ്ചായത്തുകളിലെ ജനങ്ങളാണ് അവശ്യസേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും കര്‍ണാടകയെ ആശ്രയിക്കുന്നത്.

ADVERTISEMENT

റോഡ് അടച്ചതോടെ ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സ മുടങ്ങി. ദേശീയപാതയിലെ അതിര്‍ത്തി വഴിയും കേരളത്തില്‍ നിന്നും ആംബുലന്‍സിനെയും കടത്തിവിടേണ്ടതില്ലെന്ന കര്‍ണാടക സര്‍ക്കാര്‍ തീരുമാനമാണ് വിനയായത്.

കലക്ടര്‍ അടക്കം ശ്രമം നടത്തിയിട്ടും മണ്ണ് നീക്കം ചെയ്യാന്‍ കര്‍ണാടക തയ്യാറായില്ലെന്ന് കാസര്‍കോട് എസ്പി പി എസ് സാബു പറഞ്ഞു. ആദിവാസികള്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തി മേഖലയില്‍ ഉള്ളവര്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കര്‍ണാടകയെ ആണ് ആശ്രയിച്ചിരുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here