ആതുരാലയങ്ങളിലേക്ക് മാസ്കകൾ നൽകി ഗുരുവായൂർ യൂത്ത് കോൺഗ്രസ്

ഗുരുവായൂർ: കൊറോണ വൈറസ് വ്യാപനം മൂലം മാസ്ക്കുളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭ നഗര ആരോഗ്യ കേന്ദ്രത്തിലും ചാവക്കാട് താലൂക്ക് ആശുപത്രിയിലും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 മാസ്കകൾ വിതരണം ചെയ്തു . നഗര ആരോഗ്യ കേന്ദ്രത്തിൽ ഡോ . സിത്താരയും , താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് പി . കെ ശ്രീജയും മാസ്ക്കുകൾ ഏറ്റുവാങ്ങി . യൂത്ത് കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി എച്ച് . എം നൗഫൽ , നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ , ജനറൽ സെക്രട്ടറിമാരായ സുബീഷ് കെ . ആർ , ഷനാജ് പി . കെ , നിസാമുദ്ധീൻ , നേതാക്കളായ നബീൽ ഷംസുദ്ധീൻ . പ്രതിഷ് ഓടാട്ട് , ഹിഷാം ഒരുമനയൂർ , വി . എ സുബൈർ , കെ . യു മുസ്താക്ക് , പി . ആർ പ്രകാശൻ , നൗഷാദ് ഒരുമനയൂർ എന്നിവർ പങ്കെടുത്തു .

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here