ഗുരുവായൂർ നഗരസഭാ ബജറ്റ് 2020-21 ; ഗതാഗത സൗകര്യത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന

ഗുരുവായൂർ : നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികൾക്ക് ഊർജം പകർന്ന് നഗരസഭയുടെ 2020 –21 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അവതരിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ എം .രതി അദ്ധ്യക്ഷത വഹിച്ചു . ” മാലിന്യ മുക്ത ഗുരുവായൂർ ” എന്ന ലക്ഷ്യം മുൻനിർത്തി ചൂൽപ്പുറം മാതൃകാപരമായ മാലിന്യ സംസ്കരണ കേന്ദ്രവും അതോടൊപ്പം നിരവധി പദ്ധതികളെ കൂട്ടിച്ചേർത്ത് കേരളത്തിലെ വ്യത്യസ്തമായ മാലിന്യ സംസ്കരണ സംവിധാനമാക്കി മാറ്റുന്നതിനുള്ള പ്രഥമസ്ഥാനം നൽകുന്നതുമായിരുന്നു ബജറ്റ് . ഇതിലൂടെ തീർത്ഥാടന നഗരിയെ മാലിന്യ മുക്തമാക്കിയെടുക്കുന്നതിനും പ്രളയകാലത്തെ അതിജീവിക്കുന്നതിനും പ്രകൃതിസംരക്ഷണത്തിനും നഗരസഭയിലെ മുഴുവൻ തോടുകളും ജൈവ സമൃദ്ധമായ നീർച്ചാലുകളാക്കി മാറ്റുന്നതിനും വലിയതോടിനെ സംരക്ഷിക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനും പദ്ധതികളുണ്ട് . വനിത ക്ഷേമത്തിന് നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സമ്പൂർണ്ണ ഗതാഗത സൗകര്യം 5 കോടി , ദുരന്തസേന 50 ലക്ഷം , അഗതിമന്ദിരം 3 കോടി , പ്രകാശനഗരം 1 കോടി , വിശപ്പ് രഹിത കേരളം 10 ലക്ഷം , നാട്യഗൃഹം 3 കോടി , മാലിന്യ മുക്ത ഗുരുവായൂർ 2 കോടി , വയോ ക്ലബ് 50 ലക്ഷം , വലിയ തോട് സംരക്ഷണം സൗന്ദര്യവൽക്കരണം ” ശംഖ് പുഷ്പവും മുല്ലവള്ളിയും ” പദ്ധതി 1 കോടി , മമ്മിയൂർ സെന്റർ വികസനം 10 ലക്ഷം , പടിഞ്ഞാറെ നട വികസനം 10 ലക്ഷം , വനിത വ്യവസായ കേന്ദ്രം 15 ലക്ഷം , ഹരിതസേന നഴ്സറി 10 ലക്ഷം , ഇക്കോ ഷോപ്പ് 20 ലക്ഷം , ഇ . എം . എസ് ഫ്ലാറ്റ് 10 ലക്ഷം , കൃഷ്ണപിള്ള സ്ക്വയർ 10 ലക്ഷം , ചെമ്മണ്ണൂർ തോട് 10 ലക്ഷം , കൊച്ചിൻ ഫ്രോയിഡർ തോട് 10 ലക്ഷം , ചെമ്പ്രം തോട് 5 ലക്ഷം , ചിത്ര ചന്ത 50,000 തുടങ്ങി 164,52 ,89,872 രൂപയുടെ വരവും 146, 25 ,43 ,087 രൂപ ചിലവും , 18,27, 46 ,785 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *