ഗുരുവായൂര്‍ : നഗരസഭ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ അവതരിപ്പിച്ച നഗരസഭ ബജറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളല്ലാതെ മറ്റെന്താണ് ഈ നഗരസഭയ്ക്ക് ഉള്ളത് എന്ന് പ്രതിപക്ഷം ബജറ്റ് ചര്‍ച്ചയില്‍ ചോദിച്ചു. കുടിവെള്ള പദ്ധതി, അഴുക്കുചാല്‍ പദ്ധതി തുടങ്ങിയവ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം 20-പിന്നിട്ടു .20-വര്‍ഷം പുറകോട്ട് തിരിഞ്ഞുനോക്കിയാല്‍, വികസനം വെറും വട്ടപൂജ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു . പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്നല്ലാതെ, ഈ ബജറ്റില്‍ പുതിയ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടില്ല .

മമ്മിയൂര്‍ സെന്‍റര്‍ വികസനം , പടിഞ്ഞാറെ നടവികസനം ,തൈക്കാട് വികസനം എന്നിവ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു . പ്രകാശ നഗരം എന്ന് കൊട്ടിഘോഷിച്ച് നാടിനെ ഇരുട്ടിലാക്കി. വെളിച്ചത്തിന് നഗരസഭ നാട്ടുകാര്‍ക്ക് ടോര്‍ച് നല്‍കണം . മാലിന്യ നിര്‍മാര്‍ജനം ഇപ്പോഴും ശരിയായ രീതിയില്‍ ആയിട്ടില്ല . കൊറോണ എന്ന മഹാമാരി രാജ്യം മുഴുവന്‍ പിടിമുറുക്കുമ്പോള്‍, അതിനെചെറുക്കാനും, പ്രതിരോധം തീര്‍ക്കാനുമായി വക മാറ്റിവെയ്ക്കാതെ ഭരണപക്ഷം സ്വപ്‌നം കണാന്‍ മുതിരുന്നത് നാണക്കേടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി . മഴ്കൊയത്തിന്റെ പേരില്‍ പത്ത് ലക്ഷം രൂപയുടെ പൈപ്പ് വാങ്ങി കൂട്ടിയിട്ടിരിക്കുകയാണ് .കൊട്ടിഘോഷിച്ച ജലബജറ്റ് വന്‍ പരാജയമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി . പ്രതിപക്ഷ ആരോപണത്തിനിടയില്‍ ബജറ്റ് പസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍പേര്‍സന്‍ യോഗം പിരിച്ചുവിട്ടു .ജോയ് ചെറിയാന്‍, പി.എസ്. രാജന്‍, എ.ടി. ഹംസ, എ.പി. ബാബുമാസ്റ്റര്‍, ആന്റോ തോമസ്, കെ.പി. വിനോദ്, സുരേഷ് വാര്യര്‍, ടി.എസ്. ഷെനില്‍, ഷൈലജ ദേവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here