കോവിഡ് 19; സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂരിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം വയനാട്ടില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9 പേര്‍ കണ്ണൂരിലാണ്. കാസര്‍കോടും മലപ്പുറത്തും മൂന്ന് വീതം വയനാട്ടില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തൃശ്ശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു ജില്ലകള്‍. 126 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 138 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. എറണാകുളത്ത് മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

എത്ര കടുത്ത രീതിയിൽ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങൾ സർക്കാർ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗികത സർക്കാർ പരിശാധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകളും 5,607 ഐസിയുകളുമുണ്ട്. 15,333 ഹോസ്റ്റൽ മുറികളുണ്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ആരോഗ്യപ്രവർത്തരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെ.എസ്.ആര്‍.ടി.സി ഇടപെടും.

കമ്മ്യൂണിറ്റി കിച്ചണ്‍

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ ഇവിടെ നിന്ന് ഭക്ഷണ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

43 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. 941 പഞ്ചായത്തില്‍ 861 പഞ്ചായത്തുകളും സ്ഥലം സജ്ജമാക്കി കഴിഞ്ഞു. 87 മുനിസ്സിപാലിറ്റികളില്‍ 87 ഉം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആറു കോര്‍പറേഷനുകളില്‍ 9 ഇടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്ന് വരും ദിവസങ്ങളില്‍ ഇവിടെ ഭക്ഷണം വിതരണം ആരംഭിക്കും. ഇതിനുള്ള പ്രാദേശിക വളണ്ടിയര്‍മാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍വഹിക്കണം.

സന്നദ്ധ സേന

2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനക്ക് ഉടന്‍ രൂപംനല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. സർക്കാരിന്റെ പോർട്ടൽ വഴി ഇതിനായി റജിസ്റ്റർ ചെയ്യാം. ഇവർക്ക് തിരിച്ചറിയൽ കാർഡും യാത്രാചെലവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ തീയതി

മാർച്ച് 31-ന് രജിസ്ട്രേഷൻ കാലാവധി അവസാനിപ്പിക്കുന്ന ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. താത്കാലിക രജിസ്ട്രേഷൻ കാലാവധി അവസാനിച്ചശേഷവും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന കോന്പൗണ്ടിംഗ് ഫീസും പിഴയും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012-നുശേഷം വിരമിച്ച ഡോക്ടർമാരുടെ കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. അവരുടെ സഹായം തേടും, അനുഭവ പരിചയം പ്രയോജനപ്പെടുത്തും. ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ ജാഗ്രത കാണിക്കേണ്ടത്. എല്ലാ ജില്ലകളിലും 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അവരെ പ്രത്യേക രീതിയിൽ പരിഗണിക്കും. അവർക്കു പ്രത്യേക ശ്രദ്ധ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടപ്പാട്

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here