അബുദാബി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്നുമുതൽ 3 ദിവസത്തേക്ക് യുഎഇ അണുനശീകരണ യജ്ഞം നടത്തും. പൊതുഗതാഗത സർവീസുകൾ, മെട്രോ സർവീസ് എന്നിവ ശുചീകരിക്കും.

ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന അണുനശീകരണ പരിപാടി ഞായറാഴ്ച രാവിലെ 6 മണി വരെ തുടരും. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും പ്രാദേശിക ഭരണ സംവിധാനങ്ങളും സംയുക്തമായാണ് ശുചീകരണം നടത്തുക.

ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതു ഗതാഗതവും, മെട്രോ സർവീസും നിർത്തിവയ്ക്കും. മരുന്നുകൾ, അത്യാവശ്യ വസ്തുക്കൾ, ഭക്ഷണം എന്നിവയ്ക്ക് അല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങൾ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here