ഗുരുവായൂര്‍ : ഗുരുവായൂരില്‍ കടത്തിണ്ണകളില്‍ ഉറങ്ങിയിരുന്നവര്‍ക്ക് നഗരസഭ ഒരുക്കിയ താല്‍ക്കാലിക അഭയ കേന്ദ്രത്തില്‍ വന്‍ തിരക്ക് .ഗുരുവായൂരില്‍ ബസ് സ്റ്റാന്റിലും ,കടത്തിണ്ണകളിലുമായി കഴിഞ്ഞു കൂടിയിരുന്ന 145 പേരാണ് അഭയ കേന്ദ്രത്തില്‍ എത്തിയത് ഇതില്‍ 11 സ്ത്രീകള്‍ ആണ് .കോവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ പട്ടിണിയിലായ ഇവരെ സംരക്ഷിക്കാന്‍ ഡപ്യുട്ടി കലക്റ്റര്‍ എം ബി ഗിരീഷിന്‍റെനിര്‍ദേശ പ്രകാരം കിഴക്കേ നടയില്‍ ജി യു പി സ്കൂളിലാണ് നഗര സഭ താല്‍ക്കാലിക അഭയ കേന്ദ്രം തുറന്നത് , ഇതിനായി ദേവസ്വം അധികൃതരുടെയും നഗര സഭ അധികൃതരുടെയും സംയുക്ത യോഗം ചേര്‍ന്നിരുന്നു . ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ദേവസ്വം നല്‍കും കുടുംബ ശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നത് . നഗരസഭ ചെയര്‍പേഴ്സന്‍ എം രതി വൈസ് ചെയര്‍മാന്‍ അഭിലഷ് വി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം കര്‍മ്മ നിരതരാണ്

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here